കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. എടവക, കമ്മോം സ്വദേശി കെ.സി.മൊയ്തു (32)വിനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തത്.സംഭവം സംബന്ധിച്ച് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. എസ്.ഐ ജാന്‍സി മാത്യു വീട്ടിലെത്തി പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് മദ്രസ അധ്യാപകനെതിരെ മാനഭംഗത്തിനും പോക്‌സോ പ്രകാരവും കേസെടുത്തത്. പ്രതി നേരത്തെയും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.
