കോഴിക്കോട്:തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളുമായി യുവാവ് പോലീസ് പിടിയിൽ.തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത് .ആയുധ നിയമ പ്രകാരം
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും .ഇന്നലെ വൈകിട്ട് ആണ് ഇയാളെ പിടികൂടിയത്.പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വേട്ടക്കാണ് വെടിയുണ്ടകൾ സൂക്ഷിച്ചതെന്നതാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
