മലപ്പുറം: മലപ്പുറം തിരൂരില്‍ റിമാന്റ് പ്രതി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ റഷീദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്.പോക്സോ കേസില്‍ റിമാന്‍റിലായി തിരൂര്‍ സബ് ജയിലില്‍ കഴിയുകയായിരുന്ന ഇയാള്‍ക്ക് ഉച്ചയോടെ നെഞ്ചു വേദനയനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു പോയി. രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെട്ടിരുന്നു. സ്വകാര്യ ബസില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍റിലായ റഷീദിനെ വെള്ളിയാഴ്ച വൈകുന്നേരമാണ് തിരൂര്‍ സബ് ജയിലില്‍ എത്തിച്ചത്.
