കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന നിബിന്റെ ഭാര്യ മഞ്ജു(27)വാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അധ്യാപകനായ ഭര്‍ത്താവ് നിബിനും അഞ്ചുവയസുള്ള മകന്‍ ഇവാനുമൊപ്പമായിരുന്നു ഇവര്‍ വാടക വീട്ടില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച നിബിന്‍ കോഴിക്കോടേക്ക് പോയിരിക്കുകയായിരുന്നു. മഞ്ജുവിന്റെ സഹോദരനാണ് വീട്ടിലുണ്ടായിരുന്നത്. വൈകീട്ട് അകത്ത് സഹോദരിയെ കാണാത്തതിനെ തുടര്‍ന്ന് വാതില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. പരപ്പ കനകപ്പള്ളി സ്വദേശി ദേവസ്യ വര്‍ക്കിയുടെയും സജിനിയുടെയും മകളാണ് മഞ്ജു. സഹോദരങ്ങള്‍: ആമോസ്, മനു
