ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം 17 കാരി മരിച്ചു. കര്‍ണാടക പുത്തൂര്‍ നെക്കിലാടി വില്ലേജിലെ കര്‍വേലുവിനു സമീപത്തെ വ്യവസായിയായ ദാവൂദിന്റെ മകള്‍ ഹഫീസ (17) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയിലെ സ്വകാര്യ കോളേജില്‍ രണ്ടാം പിയു സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. ബുധനാഴ്ച രാത്രി വൈകുവോളം അവള്‍ പഠിച്ചിരുന്നതായാണ് വിവരം. എന്നാല്‍ വ്യാഴാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്.







