കാസർകോട്: ഏറെ വിവാദം ഉണ്ടാക്കിയ ആഭരണ കവർച്ചാ കേസിൽ പ്രതിയായ കള്ളൻ അശോകന് ഏഴുവർഷം കഠിനതടവ്. ഹോസ്ദുര്‍ഗ് അസി.സെഷന്‍ ജഡ്ജ് എം.സി ബിന്ദുവാണ് വിധി പ്രസ്താവന നടത്തിയത്.
മടിക്കൈ കാഞ്ഞിര പൊയിൽ സ്വദേശി അനിൽകുമാറിന്റെ ഭാര്യ വിജിതയെ പട്ടാപകല്‍ വീട്ടില്‍കയറി ഭീഷണി പ്പെടുത്തി കൈ തല്ലി യൊടിച്ച ശേഷം കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈകലാക്കി കടന്ന് കളഞ്ഞ കേസിലാണ് ഈ വിധി. മടി ക്കൈ സ്വദേശി കറുക വളപ്പിൽ അശോകനെ(45)യാണ് കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചുത് അശോകന്‍ കേസില്‍ കുറ്റകാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2022 മാര്‍ച്ച് ഒമ്പതിനാണ് പട്ടാപകൽ വിജിത താമസിച്ചിരുന്ന വീട്ടിലെത്തി പ്രതി അശോകന്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. ശേഷം ഒളിവിലായിരുന്ന അശോകന്‍. പൊലിസിനെയും നാട്ടുകാരെയും വെട്ടിലാക്കി കാടുകയറിയത്. ഏക്കറോളം കിടക്കുന്ന കാടിനുള്ളിൽ ആയിരുന്നു അശോകന്റെ താമസം. കാടിനുള്ളിൽ ഒളിച്ച അശോകനെ പിടികൂടാനായി പൊലിസ് വല വിരിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ കാഞ്ഞിരപൊയിലിലെ നാട്ടുകാർ ഒന്നടങ്കം അശോകനെ കണ്ടെത്താൻ രംഗത്തിറങ്ങി. ആഴ്ചകളോളം തിരച്ചിൽ നടത്തിയെങ്കിലും അശോകനെ കണ്ടെത്താനായില്ല. ഒടുവിൽ എറണാകുളത്ത് വച്ചാണ് അശോകനെ പിടികൂടിയത്. എറണാകുളത്ത് വെച്ച് വിനോദസഞ്ചാരത്തിന് പോയ മടിക്കൈ സ്വദേശികളായ യുവാക്കളാണ് ഇയാളെ തിരിച്ചറിഞ്ഞത്. വിവരത്തെ തുടർന്ന് ഹോസ്ദുര്‍ഗ് പൊലിസ് എറണാകുളത്തെത്തി അശോകനെ അറസ്റ്റ് ചെയ്തു. റിമാന്റിലായിരുന്ന അ ശോകന് കോടതി ജാമ്യം അനുവദിച്ചുവെങ്കിലും വീണ്ടും മുഖ്യസാക്ഷിയായ വിജിത യെ വീട്ടിലെത്തി ഭീഷണി പ്പെടുത്തിയതിന് കോടതി അ ശോകന്റെ ജാമ്യം റദ്ദാക്കുകയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ശിക്ഷ പ്രഖ്യാപിച്ച ഉടന്‍ വിയ്യൂര്‍ അശോകനെ കൊണ്ടു പോയി.
