3 ദിവസം ബംഗളൂരുവില്‍ ബാറുകളും ബിവറേജുകളും തുറക്കില്ല. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് മൂന്നുദിവസത്തെ മദ്യ നിരോധനം ഏര്‍പ്പെടുത്തി അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ ദയാനന്ദ് ഉത്തരവിറക്കിയത്. ബംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലെ എംഎല്‍സി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് നടപടി.
ഫെബ്രുവരി 17 ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം. പൊലീസ് കമ്മീഷണറുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്. വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 20 നും മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ തന്നെ ഏര്‍പ്പെടുത്തിയ മദ്യ നിരോധനം പുനഃപരിശോധിക്കണമെന്ന് ബംഗളൂരു സിറ്റി ഡിസ്ട്രിക്ട് ലിക്വര്‍ ട്രേഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.







