സുൽത്താൻ ബത്തേരി: വയനാട്ടില്‍ വയലില്‍ കെട്ടിയിട്ട് മേയാൻ വിട്ട പശുവിനെ കൈ കാലുകൾ കെട്ടിയിട്ട് കൊന്ന നിലയില്‍ കണ്ടെത്തി. താളൂരിലെ സനീഷ് എന്ന യുവ കര്‍ഷകന്റെ പശുവിനെയാണ് കൊലപ്പെടുത്തിയത്.ആരാണ് സംഭവത്തിന് പിന്നിലെന്ന കാര്യം അന്വേഷിക്കുകയാണെന്ന് അമ്പലവയല്‍ പൊലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് വീടിനടുത്തുളള വയലില്‍ മേയാന്‍ വിട്ട പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് സനീഷ് പറഞ്ഞു. കയ്യും കാലും വായും കയറു കൊണ്ട് വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു ജഡം. സ്ഥിരമായി മേയാന്‍ വിടുന്ന സ്ഥലത്തേക്ക് ഞായറാഴ്ച ഉച്ചയോടെ പശുവിനെ അഴിക്കാന്‍ ചെന്നപ്പോഴാണ് ക്രൂരത കണ്ടതെന്ന് സനീഷ് പറഞ്ഞു. കെട്ടിയിരുന്ന സ്ഥലത്ത് പശുവിനെ കാണാനുണ്ടായിരുന്നില്ലെന്നും, തിരഞ്ഞപ്പോള്‍ 50 മീറ്റര്‍ മാറി പശു ചത്തു കിടക്കുന്നതാണ് കണ്ടതെന്നും സനീഷ് വ്യക്തമാക്കി. 24 ലിറ്റര്‍ പാല്‍ കറവയുള്ള പശുവിനെയാണ് അരുംകൊല ചെയ്തത്. കുടുംബത്തിന്റെ വരുമാന മാര്‍ഗമാണ് ഇല്ലാതായതെന്നും സനീഷ് പറഞ്ഞു.വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തി പോസ്റ്റുമോര്‍ട്ടം നടത്തി
