ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു; ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് പരിഭ്രാന്തി പരത്തിയത്

തൃശൂര്‍ കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്. ഇടഞ്ഞ പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആന അരമണിക്കൂറോളം സ്ഥലത്ത് പരിഭ്രാന്തി പരത്തി. അതിനിടെ ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എന്നാല്‍ ആനയെ പിന്നീട് എഴുന്നെള്ളിപ്പിന് ഇറക്കിയില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page