കണ്ണൂര്‍: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ മധ്യവയസ്‌ക്ക മരിച്ചു. പെരുവളത്ത് പറമ്പ് സ്വദേശിനി താഹിറയാണ് (51) മരിച്ചത്. ഭര്‍ത്താവ് പരിപ്പായി സ്വദേശി മൊയ്തീന് (61) സാരമായി പരുക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇരിക്കൂര്‍ ടൗണിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം ആണ് അപകടം. മൃതദേഹം ഇരിക്കൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ടോറസ് ഡ്രൈവര്‍ക്കെതിരെ ഇരിക്കൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
