പമ്പ നദിയിൽ മൂന്ന് പേർ മുങ്ങി മരിച്ചു; മരിച്ചവർ ഒരു കുടുംബത്തിലുള്ളവർ

പത്തനംതിട്ട: പമ്പ നദിയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഉതിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരൻ്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. മൃതദേഹങ്ങൾ റാന്നി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. തുണി നനയ്ക്കുവാനാണ് ഇവർ തീരത്ത് എത്തിയത്. കുളിക്കാൻ ഇറങ്ങിയ ഗൗതം ഒഴുക്കിൽ പെടുകയായിരുന്നു. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെട്ടു. രക്ഷാപ്രവർത്തനം നടത്തിയപ്പോൾ ഗൗതത്തിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്തിയത്. തുടർന്ന് അനിൽ കുമാറിന്റെയും മൃതദേഹം കണ്ടത്തി. പിന്നീട് ഒരു മണിക്കൂറിനു ശേഷം നിരഞ്ജനയുടെ മൃതദേഹവും കണ്ടെത്തി. പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച അനിൽകുമാർ. ഗൗതം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും നിരഞ്ജന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page