നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ മറുപടിയുമായി വളര്‍ത്തുമകള്‍ ശീതള്‍ രംഗത്ത്. തന്നെ ഷക്കീല അടിച്ചപ്പോഴാണ് തിരിച്ചടിക്കേണ്ടി വന്നതെന്ന് ശീതള്‍ പറഞ്ഞു. എന്നും മദ്യപിക്കുന്ന ഷക്കീല ലഹരിയായാല്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിര്‍ദേശം അനുസരിച്ച് പ്രശ്‌നം തീര്‍ത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയിട്ടുണ്ടെന്ന് ശീതള്‍ പറഞ്ഞു. കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണു സംഭവം. വളര്‍ത്തു മകള്‍ ശീതളും കുടുംബവും മര്‍ദിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയിരുന്നു. മര്‍ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്‌തെന്നാണ് പരാതി. വീട്ടില്‍വച്ച് ഷക്കീലയും ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതള്‍ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റിരുന്നു. ഈ സംഭവം സിനിമാലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. തര്‍ക്കത്തിനിടെ നടി ഷക്കീലയുടെ വളര്‍ത്തുമകളുടെ അമ്മ കടിച്ചെന്ന് അഭിഭാഷകയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.