പയ്യന്നൂര്‍: ഭര്‍തൃമതിയായ കാമുകിയെ കാണാനെത്തി യുവതിയുടെ ഭര്‍ത്താവിനെയും ഇളയച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ നീലേശ്വരം സ്വദേശിയായ റബനീഷ്(21) എന്നയാളെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഏഴിലോട്, അറത്തിപ്പറമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പ് വിവാഹിതനായ യുവാവിന്റെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. യുവാവിന്റെ ഭാര്യയുമായി റബനീഷ് നേരത്തെ പ്രണയത്തിലായിരുന്നുവത്രേ. ഇതിനിടയിലാണ് വിവാഹം കഴിഞ്ഞത്. ഇന്ന് രാവിലെ യുവതിയെ അന്വേഷിച്ച് എത്തിയ റബനീഷും വീട്ടുകാരും വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ അരയില്‍ കരുതിവെച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പറയുന്നു. റബനീഷും യുവതിയും നേരത്തെ ഒന്നിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് പരിചയത്തിലായത്.