ആലപ്പുഴ:ഓറഞ്ചു നല്‍കാമെന്നു പറഞ്ഞ് തട്ടുകടയ്ക്കുള്ളിലേക്കു പതിനൊന്നുകാരനെ വിളിച്ചുകയറ്റി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്കു 23വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മനയത്ത് വീട്ടില്‍ സന്തോഷി (49)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2018 ഡിസംബറില്‍ അര്‍ത്തുങ്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. മാരാരിക്കുളം ബീച്ചിനു സമീപം പ്രതി നടത്തിയിരുന്ന തട്ടുകടയിലേക്കാണ് കുട്ടിയെ കയറ്റി ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയതിനു പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും പ്രകൃ തി വിരുദ്ധ പീഡനത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും ആണ് വിധിച്ചത്.