കണ്ണൂർ: ചലചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം നടൻ മധുവിന്. 50,001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മൂന്നാം ചരമാവാർഷികാചരണത്തോടനുബന്ധിച്ച് മധുവിന്റെ തിരുവന്തപുരത്തെ വസതിയിൽ വെച്ച് നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീർ കൈമാറും. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകരായ ജയരാജ്, മനോജ് കാന, തിരക്കഥകൃത്ത് സുരേഷ് പൊതുവാൾ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.വാർത്താസമ്മേളനത്തിൽ കൈതപ്രം, ദാമോദരൻ നമ്പൂതിരി, ടി.ഐ മധുസൂദനൻ എം.എൽ.എ, ടിവി രാജേഷ്, പി. സന്തോഷ്, പി വി ഭവദാസൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
