ടൊറാൻ്റോ (കാനഡ): യാത്രയ്ക്കിടയിൽ കാനഡ വിമാനത്തിനുളളിൽ 16 കാരൻ ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ അക്രമിച്ചത് യാത്രക്കാരെ പരിഭ്രമിപ്പിച്ചു. വിമാനം തിരിച്ചിറക്കി. പരിക്കേറ്റയാൾക്കു പ്രാഥമിക ശുശ്രൂഷ നൽകി. വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്നു 16കാരനെ കീഴ്പ്പെടുത്തി. ഇയാളെ പിന്നീട് വൈദ്യ പരിശോധനക്കു ആശുപത്രയിലെത്തിച്ചു.
ടൊറൻ്റോയിൽ നിന്നു കാൽഗരിയിലേക്കു യാത്ര ചെയ്തു കൊണ്ടിരുന്ന എയർ കാനഡ137 വിമാനത്തിലാണ് ഞായറാഴ്ച ഉച്ചക്ക് അക്രമമുണ്ടായത്. ഇതിനെത്തുടർന്നു വിമാനം വിന്നി പെഗ് റിച്ചാർഡ്സൺ ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. അക്രമ കാരണം അറിവായിട്ടില്ല. അധികൃതർ അന്വേഷിക്കുന്നു.
