ട്രയിനിൽ മലയാളി യുവതിയുടെ മുന്നിൽ സ്വയംഭോഗം; ഗോവ സ്വദേശിയായ യുവാവ് അറസ്റ്റിൽ


പനജി:ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് പൂര്‍ണ എക്‌സ്‌പ്രസില്‍ വെച്ച്‌ 22 കാരിയായ യുവതിയോട് 42 കാരൻ അപമര്യാദയോടെ പെരുമാറിയത്.കേരളത്തില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് മുന്നില്‍ 42 കാരൻ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു.

ട്രെയിൻ കര്‍ണാടകയിലെ ഗോകര്‍ണ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ചൊവ്വാഴ്ച രാവിലയോടെ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് യുവാവ് പാന്‍റിന്‍റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ആദ്യം യുവാവിന്‍റെ പ്രവൃത്തി കണ്ടത്. ഉടനെ ഇവര്‍ ബഹളം വെച്ചു. ഇതോടെ യുവാവ് സീറ്റില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി.

തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും റെയില്‍വേ എമര്‍ജൻസി നമ്പറിൽ വിവരം അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്സാമിനറേയും വിവരം അറിയിച്ചു. റെയില്‍വെ പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് അടുത്ത സ്റ്റേഷനില്‍ എത്തുമ്പോഴേക്കും പ്രതിയെ പിടികൂടുമെന്നും എമര്‍ജൻസി വിഭാഗം യുവതിയെ അറിയിച്ചു. ഇതിനിടെ ട്രെയിൻ മാര്‍ഗാവോ റെയില്‍വേ സ്റ്റേഷനില്‍ എത്തി. സ്റ്റേഷനില്‍ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കണ്‍ റെയില്‍വേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page