കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറി; യുവതി പകരം വീട്ടിയത് കാമുകന്റെ നികുതിവെട്ടിപ്പ് പുറത്തുവിട്ട്; ഒടുവില്‍ യുവതിക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വഞ്ചിച്ച മുന്‍ കാമുകനോട് വ്യത്യസ്തമായ രീതിയില്‍ പകരം വീട്ടി യുഎസ് സ്വദേശിനി. കാമുകന്‍ നികുതി വെട്ടിപ്പ് നടത്തിയ വിവരങ്ങള്‍ പുറത്തുവിട്ടാണ് പ്രതികാരം ചെയ്തത്. ഇന്റേണല്‍ റെവന്യൂ സര്‍വ്വീസിനാണ് വിവരങ്ങള്‍ കൈമാറിയത്. ഇവ ലൂയിസാണ് എന്ന യുവതിയാണ് ഈ വിവരം തന്റെ ടിക് ടോക്ക് വീഡിയോയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തത്. നികുതി പിരിക്കുകയും നികുതി നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന യുഎസിലെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഐആര്‍സ്. നികുതി വെട്ടിപ്പ് നടത്തുന്നവരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് വലിയ തുക പാരിതോഷികം പ്രഖ്യാപിച്ച് ഐആര്‍എസ് രംഗത്തെത്തിയതും ഈയടുത്തായിരുന്നു. ഈ അവസരമാണ് ഇവ ലൂയിസ് ഉപയോഗപ്പെടുത്തിയത്. തന്റെ മുന്‍ കാമുകന്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന കാര്യം ഇവ ഐആര്‍എസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഒരിക്കലും നികുതി അടച്ചിട്ടില്ലെന്ന് മുന്‍ കാമുകന്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നതായി അവര്‍ അധികൃതരോട് പറഞ്ഞു. ശേഷം അയാള്‍ വഞ്ചിച്ചതോടെ കുറച്ച് മാസങ്ങള്‍ക്ക് ശേഷം നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന കാര്യം ഇവ ഐആര്‍എസ് വകുപ്പിനെ അറിയിക്കുകയായിരുന്നു. അതിന് പകരമായി അവര്‍ ഇവക്ക് വലിയൊരു തുക സമ്മാനമായി നല്‍കുകയും ചെയ്തു. ജയിലില്‍ കഴിയുന്ന അയാളുടെ പണമാണ് ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സ്ത്രീകളുടെ പ്രതികാരത്തിന് വലിയ വിലകൊടുക്കേണ്ടിവരും,’ എന്നും എവ ലൂയിസ് പറഞ്ഞു. ഏകദേശം 83 ലക്ഷം രൂപയാണ് ഇവയ്ക്ക് സമ്മാനമായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവയുടെ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. 3.8 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഇവയെ അഭിനന്ദിച്ച് കമന്റിടുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page