ലക്‌നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ തൂമ്പ കൊണ്ട് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെയായിലായിരുന്നു ദാരുണ സംഭവം. സംഭവത്തില്‍ മഹേഷ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ മകള്‍ 19 വയസുകാരി നീതു, സുഹൃത്തായ 20 വയസുകാരന്‍ ജയ്പാല്‍ എന്നിവരെയാണ് കൊന്നത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം ഭാര്യ ഭഗവതിയെയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഒരേ സമുദായക്കാരായ ഇരുവരും രണ്ട് വര്‍ഷമായി പരിചയത്തിലായിരുന്നു. ഇതറിഞ്ഞതോടെ അവളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു പിതാവ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ യുവതി വീട്ടില്‍ നിന്ന് പുറത്തിറങ്ങി സുഹൃത്തിന്റെ അടുത്തേക്ക് പോയി. എന്നാല്‍ വഴിയില്‍ വെച്ച് ഇരുവരെയും കണ്ട അച്ഛന്‍ വെട്ടിക്കൊല്ലുകയായിരുന്നു. തൂമ്പ കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടു. കൊല്ലപ്പെട്ട യുവാവ് ഹിമാചല്‍ പ്രദേശിലാണ് ജോലി ചെയ്യുന്നത്. ഏതാനും ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
