ടോക്യോ: ടോക്യോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ടു ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു. 379 യാത്രക്കാരും വിമാന ജീനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ടോക്യോ ഹനേഡാ വിമാനത്താവളത്തിലാണ് വിമാനത്തിനു തീപിടുത്തമുണ്ടായത്. മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടുത്തമുണ്ടായതെന്നു ജപ്പാന്‍ വാര്‍ത്താ സംപ്രേക്ഷണ വിഭാഗം വെളിപ്പെടുത്തി.
ഹൊക്കൈഡോയിലെ ന്യുചിറ്റോസ് വിമാനത്താവളത്തിലിറങ്ങിയ 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹനേഡ വിമാനത്താവളത്തില്‍ നിറുത്തിയിരുന്ന ജപ്പാന്‍ കോസ്റ്റ് ഗാഡ് വിമാനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നു കരുതുന്നു.
