മന്ത്രി ചുമതലയേല്‍ക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് കൂട്ടസ്ഥലം മാറ്റം; നടപടി മരവിപ്പിച്ച് ഗണേഷ് കുമാര്‍

പുതിയ ഗതാഗത മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് പുറത്തിറക്കിയ കൂട്ട സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ആന്റണി രാജു രാജിവച്ച് കെ.ബി. ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നതിനു മുമ്പാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍, മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. 57 പേര്‍ക്ക് പൊടുന്നനെ നല്‍കിയ സ്ഥലം മാറ്റമാണ് ശനിയാഴ്ച മരവിപ്പിച്ചത്. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും മരവിപ്പിച്ചു. സത്യപ്രതിജ്ഞ ചെയ്ത് മക്കൂറുകള്‍ക്കുള്ളില്‍തന്നെ മന്ത്രി ഇടപെട്ട് ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം ഉത്തരവ് പിന്‍വലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നടപടി സി.പിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പില്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ചില ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് സ്ഥലം മാറ്റം നല്‍കിയത്. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

You cannot copy content of this page