ന്യൂഡൽഹി: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനന്തപുരി എഫ് എം റേഡിയോ നിലയം നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് കേന്ദ്രസർക്കാർ. വിഷയത്തിൽ ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ മറുപടി നൽകിയത്.
അനന്തപുരി എഫ് എം സ്റ്റേഷൻ്റെ ഇപ്പോഴത്തെ പേര് ആകാശവാണി അനന്തപുരി എന്നാണെന്നും ആകാശവാണിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എഫ് എം ട്രാൻസ്മിറ്ററും പ്രവർത്തനം നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും, മാറുന്ന ശ്രോതാക്കളുടെ അഭിരുചി അനുസരിച്ച് ഉള്ളടക്കത്തിൽ മാറ്റം വരുത്തുന്നുണ്ടെന്നും മന്ത്രി നൽകി മറുപടിയിൽ വ്യക്തമാക്കി.അനന്തപുരി എഫ്.എം നിർത്തുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
