ലക്നൗ: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ എട്ടുപേര്‍ വെന്തുമരിച്ചു. ശനിയാഴ്ച അര്‍ധരാത്രി യു.പി ബെറേലിയിലെ ദേശീയ ദേശീയപാതയിലായിരുന്നു അപകടം. എട്ടുയാത്രക്കാരുമായി പോവുകയായിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ എതിര് ഭാഗത്തുനിന്ന് വരികയായിരുന്ന കൂറ്റന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാര്‍ ആളിക്കത്തി. ബെല്ലേരിയയില് ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാറിലുള്ളവര്‍. ഒരുകുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഇവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു. ഫുര്‍ഖാന്‍, ആസിഫ്, ആരിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആരിഫ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു.
