മുംബൈ; ന്യൂഡല്‍ഹി ഭീകരാക്രമണ പദ്ധതി തകര്‍ക്കാന്‍ എന്‍ഐഎ യുടെ രാജ്യവ്യാപക റെയ്ഡ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി 44 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ 13 പേര്‍ അറസ്റ്റില്‍. നിരവധി രേഖകള്‍ പിടികൂടിയതായും എന്‍ഐഎ കേന്ദ്രങ്ങള്‍. താനെ സിറ്റി, ഫയാന്ദര്‍ എന്നിവടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലും പൂനെയില്‍ രണ്ടിടത്തും, താനെ റൂറലില്‍ 31 കേന്ദ്രങ്ങളിലും കര്‍ണാടകയില്‍ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. മഹാരാഷ്ട്ര, കര്‍ണാടക പൊലീസുമായി സഹകരണത്തോടെയായിരുന്നു പരിശോധന. അല്‍ഖ്വയിദയുമായും ഐ.എസുമായും ബന്ധമുള്ളവര്‍ യുവാക്കളെ റിക്രൂട്ട്രൂ ചെയ്തു ഭീകര സംഘടന രൂപീകരിച്ചിട്ടുണ്ടെന്നും, ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയതായും സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.