നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാന്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ തഹസില്‍ദാരുടെ വക താമരമാല വഴിപാട്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കൂടിയായ മുകുന്ദപുരം തഹസില്‍ദാര്‍ കെ.ശാന്തകുമാരിയാണു താമരമാല വഴിപാട് നേര്‍ന്നത്. നവകേരള സദസ്സ് എന്ന പേരിലാണ് വഴിപാട് ബുക്ക് ചെയ്തത്. ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു ഇരിങ്ങാലക്കുടയിലെ സദസ്സ്. ഉച്ചയ്ക്കു മഴക്കാര്‍ കണ്ടപ്പോള്‍ വഴിപാടിന്റെ കാര്യം ക്ഷേത്രത്തില്‍ വിളിച്ച് തഹസില്‍ദാര്‍ ഉറപ്പുവരുത്തുകയും ചെയ്തു. അതേസമയം നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച്ചയും, എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച്ചയുമാണ് അവധി. ഇന്ന് മുതല്‍ എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സന്ദര്‍ശനം നടത്തും. ഡിസംബര്‍ 7 മുതല്‍ 10 വരെയാണ് സന്ദര്‍ശനം.