ഭീകരാക്രമണം ലക്ഷ്യമിട്ട് പാക്കിസ്ഥാൻ പിൻതുണയുള്ള സംഘടന; കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ്

കോഴിക്കോട്: ഭീകരാക്രമണം ലക്ഷ്യമിട്ട്‌ രാജ്യത്ത്‌ പാകിസ്‌താന്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളം ഉള്‍പ്പെടെ രാജ്യത്ത്‌ നാല്‌ സംസ്‌ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്‌ഡ്‌.സംസ്‌ഥാനത്ത്‌ കോഴിക്കോട്‌ ടൗണിലാണ്‌ പരിശോധന നടന്നത്‌. ഗസ്‌ വ ഇ ഹിന്ദ്‌ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
കേരളം കൂടാതെ, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളിലും പരിശോധന നടന്നതായാണു റിപ്പോര്‍ട്ട്‌. മധ്യപ്രദേശിലെ ദേവാസ്‌, ഗുജറാത്തിലെ ഗിര്‍ സോംനാഥ്‌, ഉത്തര്‍പ്രദേശിലെ അസംഗഢ്‌ എന്നിവിടങ്ങളിലാണു റെയ്‌ഡ്‌ നടന്നത്‌. നാലു സംസ്‌ഥാനങ്ങളില്‍നിന്നും മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റു രേഖകള്‍ എന്നിവ എന്‍.ഐ.എ ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്തു. പരിശോധനയുടെ കൂടുതര്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ബീഹാര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഗസ്‌ വ ഇ ഹിന്ദ്‌ എന്ന സംഘടന പാകിസ്‌താനിലെ തീവ്രവാദികളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. കേസ്‌ ആദ്യം അന്വേഷിച്ച ബീഹാര്‍ പോലീസ്‌ രാജ്യത്ത്‌ വിവിധയിടങ്ങളില്‍ സ്‌ഫോടനമടക്കം ലക്ഷ്യമിട്ട്‌ ഭീകരപ്രവര്‍ത്തനം നടത്തിയിരുന്ന അഹമ്മദ്‌ ഡാനിഷിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വിവിധ സംസ്‌ഥാനങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ക്ക്‌ പദ്ധതിയിട്ടതായി കണ്ടെത്തി. തുടര്‍ന്ന്‌ അന്വേഷണം 2022 ജൂലൈയില്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page