നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ  അംഗീകരിച്ച് ഖത്തർ കോടതി; 8 മുൻ നാവിക സേനാംഗങ്ങളെ വധശിക്ഷക്ക് വിധിച്ചതിനെതിരെ   നൽകുന്ന അപ്പീലിൽ പ്രതീക്ഷയർപ്പിച്ച് രാജ്യവും സേനാംഗങ്ങളുടെ കുടുംബങ്ങളും

വെബ് ഡെസ്ക്: എട്ട് മുൻ നാവിക സേനാംഗങ്ങൾക്ക് കഴിഞ്ഞ മാസം വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി വ്യാഴാഴ്ച അംഗീകരിച്ചു. അപ്പീൽ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടൻ ഉണ്ടാകുമെന്നും കോടതി അറിയിച്ചു. ഒരു വർഷത്തിലേറെയായി തടവിലാക്കപ്പെട്ട, ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീ ആന്റ് കൺസൾട്ടൻസി സർവീസെസ് മുൻ ജീവനക്കാരായ 8 മുന്‍ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഒക്ടോബർ 26നാണ് വിധി പുറപ്പെടുവിച്ചിരുന്നത്.

ഇക്കാര്യത്തിൽ ഖത്തർ അധികൃതരുമായി ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ട് എന്നും, ഇന്ത്യൻ പൗരന്മാർക്ക് എല്ലാ നിയമപരമായ സഹായവും സർക്കാർ നൽകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീ ആന്റ് കൺസൾട്ടൻസി സർവീസെസ്ന് വേണ്ടി ജോലി ചെയ്തിരുന്ന ഈ 8 പേരെ ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപിച്ചത്. 2022 ഓഗസ്റ്റിലാണ് ഈ 8 ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. 2023 മാർച്ചിൽ അവരുടെ വിചാരണ ആരംഭിച്ചതിന് ശേഷം കോടതി അവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

ക്യാപ്റ്റൻ നവ്‌തേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരബ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 ഉദ്യോഗസ്ഥര്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page