പാലക്കാട്: ഉല്ലാസ യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് പുലാപറ്റ എംഎൻകെഎം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുണ്ടൊളി ഷാരത്തുപറബില്‍ ശ്രീ സയന ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണം.സ്കൂളില്‍ നിന്നും മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെ മൈസൂര്‍ കൊട്ടാരം കണ്ട് തിരികെ വരുമ്പോൾ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 135 വിദ്യാര്‍ത്ഥികളും 15 അധ്യാപകരും ഉള്‍പെടെ 150 പേരാണ് ഉല്ലാസ യാത്ര പോയത്. യാത്ര ഒഴിവാക്കി ബാക്കി ഉള്ളവര്‍ നാട്ടിലേക്ക് പുറപ്പെട്ടു.
