വെബ്ബ് ഡെസ്ക്: സ്തനാർബുദം പലപ്പോഴും സ്ത്രീകളുടെ മാത്രം ആരോഗ്യ പ്രശ്നമായി ആണ് കാണപ്പെടുന്നത്. എന്നാൽ ഇത് പുരുഷന്മാരെയും ബാധിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പുരുഷ സ്തനാർബുദം അപൂർവമാണ്, പക്ഷേ അത് നിലവിലുണ്ട് എന്നത് അറിയണം. പുരുഷന്മാരിലെ ഈ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അവബോധം രോഗം നേരത്തെ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
പുരുഷന്മാരിൽ സ്തനാർബുദം കുറവാണെങ്കിലും, 833 പുരുഷന്മാരിൽ ഒരാൾക്ക് ഇത് സംഭവിക്കുന്നുണ്ട്. സ്തനാർബുദമുള്ള പുരുഷന്മാർക്ക് ഈ അവസ്ഥ വലിയ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
പുരുഷ സ്തനാർബുദം വിവിധ ലക്ഷണങ്ങളോട് കൂടി പ്രത്യക്ഷപ്പെടാം. സ്തനത്തിൽ വേദനയില്ലാത്ത നീർവീക്കം, സ്തനത്തെ മൂടുന്ന ചർമ്മത്തിന്റെ പരിമിതമായ ചലനം, ചുവപ്പ്, പൊറ്റ വികസിക്കുക, മുലക്കണ്ണ് താഴ്ന്ന് പോവുക എന്നിവ ഇതിൽ ഉൾപ്പെടും. മുലക്കണ്ണില്‍ നിന്ന് ദ്രാവകം ഒലിക്കുന്നത് ഈ അവസ്ഥയുടെ ഒരു സൂചകമാകാം. പുരുഷന്മാർ ഈ ലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുകയും അവ സംഭവിക്കുകയാണെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
പുരുഷന്മാരില്‍ (പ്രവർത്തനരഹിതമായ) പാൽ നാളങ്ങൾ, ഗ്രന്ഥികൾ, മറ്റ് സ്തന കോശങ്ങൾ എന്നിവയിൽ സ്തനാർബുദം ഉണ്ടാകാം. ഇൻഫിൽട്രേറ്റിംഗ് ഡക്റ്റൽ കാർസിനോമയാണ്(ഐഡിസി) ഏറ്റവും സാധാരണയായി കാണുന്നത്. പുരുഷന്മാരിലെ സ്തന കോശങ്ങളുടെ അഭാവം മുഴകൾ നേരത്തെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു, ഇത് രോഗനിർണയം വൈകുന്നതിന് കാരണമാകുന്നു.
പുരുഷ സ്തനാർബുദത്തിനുള്ള അപകട ഘടകങ്ങൾ പ്രായം (പ്രായത്തിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു), ജനിതകമാറ്റങ്ങൾ, സ്തനാർബുദത്തിന്റെ കുടുംബ ചരിത്രം,അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി, മുൻകാല റേഡിയേഷൻ അല്ലെങ്കിൽ ഹോർമോൺ തെറാപ്പി, ക്ലൈൻഫെൽറ്റർ സിൻഡ്രോം, വൃഷണ സംബന്ധമായ അവസ്ഥകൾ, കരൾ രോഗം, എന്നിവയാണ്.
സ്തനാർബുദമുള്ള ചികിത്സ പല തരത്തിലാകും അതിൽ ശസ്‌ത്രക്രിയ, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി, റേഡിയേഷൻ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ ഉള്‍പ്പെടുന്നു.