കാസര്‍കോട്: റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 82 കാരനെ പോസ്‌കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പടന്ന കാന്തിലോട്ട് സ്വദേശി സിപി കുഞ്ഞിരാമനെയാണ് ചന്തേര എസ്ഐ. സി പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഒക്ടോബാര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും പൊലീസില്‍ പരാതിനല്‍ കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
