കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയം വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷംസുദ്ദീന്‍ കിടക്കയില്‍ വെടിയേറ്റ നിലയില്‍ കമഴ്ന്നു കിടക്കുയായിരുന്നുവെന്നും ഇന്നലെ രാത്രി ബന്ധുക്കളെത്തി അന്വേഷിച്ചപ്പോഴാണ് മുറി തുറന്നതെന്നും ലോഡ്ജ് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
