കാസർകോട്: ദേശീയപാതയില്‍ പിലിക്കോട് തോട്ടംഗേറ്റില്‍ കോഴി കയറ്റിപോവുകയായിരുന്ന പിക്കപ്പ്ലോറി ബൈക്കിലിടിച്ച് അമ്മക്കും മകനും ഗുരുതരമായി പരിക്കേറ്റു.
പിലിക്കോട്ടെ കുതിരുമ്മല്‍ വീട്ടില്‍ ശാന്തിനി(46) മകന്‍ ഗോകുല്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
