കണ്ണൂര്‍ : ഓഹരി വിപണിയില്‍ നിന്ന് വലിയ ലാഭമുണ്ടാക്കി തരാം എന്ന് വിശ്വസിപ്പിച്ച് നാല്പത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ പളളിക്കുന്ന് അംബികാനിലയത്തില് കൃഷ്ണനെന്നയാളില്‍ നിന്നാണ് പണം തട്ടിയെടുത്തത്.ഇയാളുടെ പരാതിയില്‍ കാര്ത്തികേയന് ഗണേശനെന്നയാള്ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. ഓണ്‍ ലൈന്‍ വഴി സൗഹൃദം സ്ഥാപിച്ച പ്രതി താന്‍ ഓഹരി വിപണയില്‍ പണം മുടക്കി വന്ലാഭമുണ്ടാക്കിയെന്നു വിശ്വസിപ്പിക്കുകയും പണം തന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്തുതരാമെന്ന് വാഗ്ദ്ധാനം ചെയ്യുകയുമായിരുന്നു.
ഇതനുസരിച്ചു ഈക്കഴിഞ്ഞ ജൂലൈ 23-നും ഒക്ടോബര്‍ പന്ത്രണ്ടിനുമിടെയിലായി തന്നില്‍ നിന്ന് 41-ലക്ഷവും സുഹൃത്ത് സഞ്ജയ് എന്നയാളില്‍ നിന്നും 90,000 രൂപയും ഓണ്‍ലൈനായി ട്രാന്‍ഫര്‍ ചെയ്യിപ്പിച്ച ശേഷം പിന്നീട് മുങ്ങുകയായിരുന്നുവെന്നാണ് പരാതി. പൊലീസ് അന്വേഷണം തുടങ്ങി.
