കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.പയ്യന്നൂർ കാങ്കോലിലാണ് നാടിനെ ഞെട്ടിച്ച സംഭവം.കാങ്കോൽ ബെമ്മാരടി കോളനിയിലെ വികെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. മുപ്പത്തി എട്ട് വയസായിരുന്നു. കൊലപാതകത്തിനുശേഷം ഭർത്താവ് ഷാജി പൊലീസിൽ കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പരസ്പരം വാക്കേറ്റമുണ്ടായതിന് ഇടയിൽ കത്തി എടുത്ത് ഷാജി ഭാര്യയെ വെട്ടുകയായിരുന്നു ശബ്ദംകേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ പ്രസന്ന നിലത്ത് വെട്ടേറ്റനിലയിൽ കിടക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.ഇവർക്ക് മൂന്ന് മക്കളുണ്ട്. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
