കാസര്‍കോട്: വിവാഹത്തിന് പങ്കെടുക്കാന്‍ ഒറ്റയ്ക്ക് യാത്ര പുറപ്പെട്ട ഗൃഹനാഥന്‍ ബസില്‍ കുഴഞ്ഞു വീണു മരിച്ചു. പാണ്ടിയിലെ പോസ്റ്റ്മാനും ആദൂര്‍ ബളവന്തടുക്ക സ്വദേശിയുമായി കൃഷ്ണ നായിക് (56) ആണ് മരിച്ചത്. അഡൂരില്‍നിന്ന് കാസര്‍കോട്ടേക്ക് വരുന്ന മഹാദേവി ബസിലാണ് കൊട്ടിയാടിയില്‍ നിന്ന് കൃഷ്ണ നായിക് ഒറ്റയ്ക്ക് യാത്ര തുടങ്ങിയത്. കാസര്‍കോട്ടേക്ക് ടിക്കറ്റെടുത്ത കൃഷ്ണ നായിക് പഴയ ബസ്സ്സ്റ്റാന്‍ ഡില്‍ എത്തിയപ്പോള്‍, എല്ലാവരും ഇറങ്ങിയിട്ടും അദ്ദേഹം മാത്രം എഴുന്നേറ്റില്ല. തുടര്‍ന്ന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ കണ്ടക്ടര്‍ ജോബിന്‍ ഡ്രൈവര്‍ ജോസിനോട് ബസ് ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് വിടാന്‍ പറഞ്ഞു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഴ്‌സില്‍ നിന്ന് ലഭിച്ച സ്റ്റുഡിയോ കവറും ഫോട്ടോയും കിട്ടി. അതിലെ നമ്പറില്‍ വിളിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ഉടന്‍ ബന്ധുക്കളെ വിവരമറിയിച്ചു. പാണ്ടി പോസ്‌റ്റോഫീസില്‍ ജി.ഡി.എസ് ജീവനക്കാരനായി 26 വര്‍ഷമായി ജോലിചെയ്തു വരികയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11നു വീട്ടുവളപ്പില്‍ നടക്കും. സുശീലയാണ് ഭാര്യ. മക്കള്‍: അജിത്, മമത. മരുമകന്‍ സതീശന്‍.
