പാട്ടു കേട്ടപ്പോള്‍ പൂസായി വേദിയിലെത്തി ഡാന്‍സ് കളിച്ചു; തടഞ്ഞ മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമവും; കണ്ണൂരില്‍ ദസറ ആഘോഷത്തിനിടേ നടന്നത്

കണ്ണൂര്‍: ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. സ്റ്റേജില്‍ കയറി നൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ മേയറെ പിടിച്ച് തള്ളുകയായിരുന്നു. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അലവില്‍ സ്വദേശി ജബ്ബാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയില്‍ വേദിയില്‍ കയറി നൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയര്‍ക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്. പ്രകോപിതനായ യുവാവ് മേയറെ പിന്നിലേക്ക് ശക്തിയോടെ തള്ളി. കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ഗാനമേള. പാട്ട് ആരംഭിച്ചതോടെ ഇയാള്‍ വേദിയിലേക്ക് കയറുകയും പിന്നീട് നൃത്തം ചെയ്യുകയുമായിരുന്നു. ഇയാള്‍ തങ്ങളുടെ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയര്‍ ഇടപെട്ടത്. ഇയാളെ വേദിയില്‍ നിന്ന് മാറ്റാന്‍ വളണ്ടറിയമാര്‍ക്കൊപ്പം മേയറും വേദിയിലെത്തുകയായിരുന്നു. മൂന്ന് വളണ്ടിയര്‍മാര്‍ക്കും പരിക്കേറ്റു. പിന്നീട് കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തില്‍ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page