മംഗളൂരു: ആശുപത്രിയിലേക്കുള്ള യാത്രമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു.പുത്തൂർ കടബ പെരിയടുക്കത്താണ് സംഭവം.ശാലിനി എന്ന യുവതിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.യുവതിക്ക് പ്രസവ വേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ 108 ആംബുലൻസിന്‍റ സേവനം തേടുകയായിരുന്നു. ഉപ്പിനങ്ങാടി ഗവൺമെന്‍റ് ആശുപത്രിലേക്കുള്ള യാത്രാമധ്യേ തന്നെ യുവതിക്ക് ശക്തമായ പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന ചന്ദ്രശേഖർ എന്ന നഴ്സ് ആണ് ശുശ്രൂഷ നൽകിയത്.ആംബുലൻസ് ഡ്രൈവർ പുരുഷോത്തമനും സഹായവുമായി ഒപ്പം നിന്നു.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
