കാസർകോട്: പണം വെച്ച് ചീട്ടുകളി നടത്തുന്ന കേന്ദ്രത്തെ കുറിച്ച് പൊലീസിനു വിവരം നല്‍കുന്നുവെന്ന് ആരോപിച്ച് യുവാവിനെ തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ കുബണൂര്‍ പഞ്ചയിലെ സുനില്‍ കുമാറി(32)നെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ പഞ്ചയിലാണ് സംഭവം. ഭാര്യാവീട്ടിലേയ്‌ക്കു നടന്നുപോവുകയായിരുന്ന തന്നെ ബൈക്കുകളില്‍ എത്തിയ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നു സുനില്‍ കുമാര്‍ പറഞ്ഞു. ഇരുമ്പു വടി കൊണ്ട് തലയ്‌ക്ക് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ കൊണ്ടു തടഞ്ഞതിനാലാണ് രക്ഷപ്പെട്ടതെന്നും നിലത്തു വീണ തന്നെ തല്ലിചതച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും ചീട്ടുകളിയുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായിരുന്നതായി പറയുന്നു. ഇതു സംബന്ധിച്ച പരാതികള്‍ പരസ്‌പരം പറഞ്ഞു തീര്‍ത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. തൊട്ടു പിന്നാലെയാണ് സുനില്‍ കുമാറിനുനേരെ ചീട്ടുകളിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവം ഉണ്ടായത്. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.
