ഒടുവില്‍ അത് ലഭിച്ചു; വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: ഈവര്‍ത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമായത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ആത്മകഥ പിന്നീട് മാതൃഭൂമി ബുക്സ് പുസ്തകമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്‍, ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുരസ്‌കാരം വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് സമര്‍പ്പിക്കുമെന്ന് വയലാര്‍ രാമവര്‍മ മെമോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു.
അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ‘ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം’, ‘ഹൃദയസരസിലേ പ്രണയപുഷ്പമേ’, ‘സ്വന്തമെന്ന പദത്തെന്താര്‍ത്ഥം’ എന്നി ഏറെ ജനശ്രദ്ധ നേടിയിരുന്നു. 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് ജനനം. പഠനകാലം മുതല്‍ സാഹിത്യരചനയില്‍ സജീവമായിരുന്നു. 1966ല്‍ കോഴിക്കോട് അസിസ്റ്റന്റ് പ്ലാനറായിരിക്കേ ഉദ്യോഗം രാജിവച്ച് മുഴുവന്‍ സമയം കലാസാഹിത്യ രംഗത്ത് തുടര്‍ന്നു. കാട്ടുമല്ലിക എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യ ഗാനരചന. മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചു. 78 സിനിമകള്‍ക്കു തിരക്കഥ എഴുതി. മുപ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തു. സിനിമ കണക്കും കവിതയും എന്ന കൃതിക്ക് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. അതേസമയം മുന്‍പ് മനപൂര്‍വം എനിക്ക് മൂന്ന് നാല് തവണ വയലാര്‍ അവാര്‍ഡ് തരാതിരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഒരു മഹാ കവി തനിക്ക് അവാര്‍ഡ് തരാതിരിക്കാനുള്ള ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page