ഇസ്രായേലിന്‍റെ തിരിച്ചടിയിൽ ഗാസ കത്തുന്നു: മരണം 200 കവിഞ്ഞു;ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 300;പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ ആശങ്കയിൽ ലോകം

വെബ്ഡെസ്ക്: ഹമാസ് ആക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രായേൽ അതിശക്തമായ പ്രത്യാക്രമണം തുടരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 234 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 1600ൽ അധികം പേർക്ക് പരിക്കേറ്റു. 429  കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം.ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലാണ് ഇസ്രായേൽ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്. ഗാസയിൽ മാത്രം 198 പേർ മരിച്ചതായാണ് സ്ഥിരീകരണം. ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനാൽ  മരണസംഖ്യ ഉയർന്നേക്കും.ഗാസയോട് ചേർന്ന ലെബനൻ അതിർത്തിക്കുള്ളിലും ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്.ഹമാസിന്‍റെ പ്രധാനപ്പെട്ട 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ  അവകാശപ്പെടുന്നു. ഗാസയിലെ പൊതു ഇടങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമണത്തിൽ തകർന്നു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചത്.അതിനിടെ ഹമാസ് ആക്രമണത്തിന്‍റെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന്‍റെയും സാധാരണക്കാരെ ബന്ദികളാക്കുന്നതിന്‍റെയും വീഡിയോകളാണ് ആണ് പുറത്ത് വന്നത്.ഹമാസ് ആക്രമണത്തിൽ മുന്നൂറ് പേർ മരിച്ചതായാണ് റിപ്പോർട്ട്.50ൽ അധികം ഇസ്രായേൽ പൗരന്മാരെ ബന്ദികളാക്കിയിട്ടുണ്ട്.ആക്രമണത്തിന് ഇറാന്‍റെ പിന്തുണകിട്ടിയെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. സ്ഥിതി വിലയിരുത്താൻ യു.എൻ രക്ഷാ സമിതി ഇന്ന് യോഗം ചേരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page