കൊച്ചി:എറണാകുളം മുനമ്പത്ത് ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ മാലിപ്പുറം സ്വദേശി ശരത്തി (24)ന്റെ മൃതദേഹം കണ്ടെത്തി.അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ ഷാജി (53), മോഹനൻ (53), ആലപ്പുഴ സ്വദേശി രാജു (56) എന്നിവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ മുനമ്പം അഴിമുഖത്തുനിന്ന് പടിഞ്ഞാറ് കടലില്‍ കിടന്നിരുന്ന ‘സമൃദ്ധി’ എന്ന ബോട്ടില്‍നിന്ന് മത്സ്യം എടുത്തുവരികയായിരുന്ന ‘നന്മ’ ഫൈബര്‍ വള്ളം മുങ്ങിയാണ് ഇവരെ കാണാതായത് ബോട്ടിലുണ്ടായിരുന്ന ഏഴുപേരെ കാണാതായിരുന്നെങ്കിലും മൂന്നുപേരെ കണ്ടെത്തി രക്ഷപ്പെടുത്തി. ബാക്കിയുള്ളവരില്‍ ഒരാളുടെ മൃതദേഹമാണിപ്പോള്‍ കിട്ടിയത്.കോസ്റ്റ്ഗാര്‍ഡ്, മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.