കോഴിക്കോട് താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 145 ഗ്രാം എം.ഡി.എം.എ;പ്രതി പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു

കോഴിക്കോട് : താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അരേക്കും ചാലിലേ വാടകവീട്ടിൽ നിന്നാണ് 145 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇന്നലെ അർദ്ധരാത്രി ആയിരുന്നു സംഭവം. പുൽപറമ്പിൽ കുഞ്ഞി മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഫതാഹുള്ള എന്നയാളാണ് വാടകക്ക് താമസിക്കുന്നത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ് എത്തിയതോടെ പ്രതി മതിൽ ചാടി ഓടി രക്ഷപ്പെട്ടു. പോലീസിനെ തള്ളി മാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. ഇയാളുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാർ വീടുവളഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. താമരശ്ശേരി മേഖലയിൽ ഇത്രയധികം മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമായാണ്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.രണ്ടാഴ്ച മുൻപ് മയക്കു മരുന്ന് മാഫിയയും പൊലീസും തമ്മിൽ താമരശ്ശേരിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page