കളിത്തോക്കുമായി ട്രെയിനിൽ  പരിഭ്രാന്തി പരത്തി;കാസർകോട് സ്വദേശി ഉൾപ്പെടെ നാല് പേർ തമിഴ്നാട്ടിൽ പിടിയിൽ

ചെന്നൈ: ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട്‌ – തിരുച്ചെണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൊടൈക്കനാൽ റോഡ്‌ സ്റ്റേഷനിൽ വച്ചാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.തോക്ക് ചൂണ്ടിയപ്പോൾ പരിഭ്രാന്തനായ സഹയാത്രക്കാർ യഥാര്‍ത്ഥ തോക്കാണെന്ന് ധരിച്ച് ആർ.പി.എഫിനെ വിവരം അറിയിച്ചു. പിന്നീട് പൊലീസ് എത്തി യുവാക്കളെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടപ്പോള്‍ യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.  ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് യുവാക്കളിൽ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇവരുടെ യാത്രാ വിവരങ്ങളും പശ്ചാതലവും അന്വേഷിച്ച ശേഷം വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.


Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page