നീലേശ്വരം: പ്ലസ് ടു വിദ്യാര്‍ഥിനിയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. വിവരത്തെ തുടര്‍ന്ന് എത്തിയ യുവാക്കളുടെ രക്ഷിതാക്കളെയും നാട്ടുകാര്‍ വെറുതെ വിട്ടില്ല. അവരെയും മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് നീലേശ്വരം പൊലീസെത്തി യുവാക്കളെയും രക്ഷിതാക്കളെയും രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ രണ്ടുപേര്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച രാത്രിയിലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമമുണ്ടായത്. നീലേശ്വരം ചിറപ്പുറം സ്വദേശികളായ മൂന്നു യുവാക്കളാണ് ഒരു പരിപാടി കഴിഞ്ഞ വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. ഓര്‍ച്ചയിലെത്തിയപ്പോള്‍ നാട്ടുകാര്‍ കാര്‍ തടയുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കണ്ടതോടെ നാട്ടുകാരില്‍ ചിലര്‍ യുവാക്കളെ ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു കയ്യേറ്റം. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ പോവുകയാണെന്നാരോപിച്ചാണ് മര്‍ദ്ദനമെന്ന് പറയുന്നു. യുവാക്കളുടെ വിവരത്തെ തുടര്‍ന്ന് രക്ഷിതാക്കളും സ്ഥലത്ത് എത്തി. ഇവരെയും ആളുകള്‍ തല്ലിചതച്ചെന്നാണ് പരാതി. സംഘര്‍ഷം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ നീലേശ്വരം എസ്.ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തിലുള്ള പൊലീസാണ് യുവാക്കളേയും രക്ഷിതാക്കളെയും രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ ഇപ്പോള്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.