ഫോണിനൊപ്പം ഉറങ്ങുന്നവരാണോ നിങ്ങൾ?.എന്നാലിക്കാര്യം അറിയണം;ഐ ഫോണിന് സമീപം ഉറങ്ങരുത് ; മുന്നറിയിപ്പുമായി ആപ്പിൾ

വെബ്ബ് ഡെസ്ക് : നമ്മളിൽ പലരും ഫോണിൽ നോക്കി ഇരുന്ന് ഒടുവിൽ ഫോൺ അടുത്ത് വെച്ച് കിടന്നുറങ്ങുന്നവരായിരിക്കും. ഇത്തരം ശീലമുള്ളവർ നിശ്ചയമായും അറിയേണ്ട കാര്യമാണ് ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിളിന്‍റെ മുന്നറിയിപ്പ്. 

ചാർജിംഗ് ഫോണിന് സമീപം ഉറങ്ങുന്നത് തീ, വൈദ്യുതാഘാതം, പരിക്കുകൾ, വസ്തുവകകൾക്ക് നാശം എന്നിങ്ങനെ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു.ശരിയായ ഫോൺ ചാർജിംഗിന്റെ പ്രാധാന്യവും, ചാർജിംഗ് കേബിളിനടുത്ത് ഉറങ്ങുന്നതു മൂലം ഉണ്ടാകാവുന്ന അപകടസാധ്യതകൾ എടുത്തുകാണിക്കുകയും ചെയ്യുകയാണ് അറിയിപ്പിലൂടെ കമ്പനി.തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകൾ അല്ലെങ്കിൽ ഫോണിനും വസ്തുവകകൾക്കും കേടുപാടുകൾ എന്നിവ അപകടസാധ്യതകളിൽ ഉൾപ്പെടുന്നു. ഈ അപകടങ്ങൾ ഒഴിവാക്കുന്നതിന്, നല്ല വായു സഞ്ചാരമുള്ള മുറിയിലാണ് ഫോണുകൾ ചാർജ് ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക. പുതപ്പിനോ തലയിണയ്ക്കോ അടിയിൽ ഫോൺ ചാർജ് ചെയ്യുന്നത്, അത് പവർ അഡാപ്റ്റർ, വയർലെസ് ചാർജർ  ഏതായാലും ഉപകരണം അമിതമായി ചൂടാകാനിടയാക്കുന്നതിനാൽ അത് ഒഴിവാക്കണം. എന്തെന്നാല്‍ ചൂടാകുമ്പോള്‍ ഉപകരണം പൊട്ടിത്തെറിക്കാം.ആപ്പിളിന്റെ ഔദ്യോഗിക ഉൽപ്പന്നങ്ങൾ ഉയർത്തിപ്പിടിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്ത മറ്റ് കമ്പനികളുടെ ചാർജറുകൾ, പ്രത്യേകിച്ച് വിലകുറഞ്ഞ ബദലുകൾ ഉപയോഗിക്കുന്നത് അപകടസാധ്യത കൂട്ടുമെന്ന് ആപ്പിൾ അറിയിക്കുന്നു.

ഈ ആശങ്ക പരിഹരിക്കുന്നതിന്, അന്താരാഷ്‌ട്ര സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്ന, ഐഫോണിനായി നിർമ്മിച്ച കേബിളുകൾ മാത്രം തിരഞ്ഞെടുക്കാൻ ആപ്പിൾ ഉപയോക്താക്കളെ ഉപദേശിക്കുന്നു.യുഎസ്ബി 2.0 അല്ലെങ്കിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതും പ്രസക്തമായ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതുമായ മറ്റ് കേബിളുകളും പവർ അഡാപ്റ്ററുകളും ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാൻ സാധിക്കുമെങ്കിലും  മറ്റ് അഡാപ്റ്ററുകൾ ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലികാത്തതിനാല്‍ അപകടസാധ്യത കൂടുതലാണെന്ന് കമ്പനി വിശദീകരിക്കുന്നു.ഇങ്ങിനെയുള്ള അഡാപ്റ്റർ ഉപയോഗിക്കുന്നത് വഴി മരണം വരെ സംഭവിക്കാം.ദ്രാവകത്തിനോ വെള്ളത്തിനോ സമീപം ഫോണുകൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടതിന്റെയും കേടായ ചാർജറുകൾ ഉടനടി ഉപേക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു. തകരാറിലായ കേബിളുകൾ അല്ലെങ്കിൽ ചാർജറുകൾ ഉപയോഗിക്കുന്നത്, അല്ലെങ്കിൽ ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ ചാർജുചെയ്യുന്നത്, തീപിടുത്തങ്ങൾ, വൈദ്യുത ആഘാതം, പരിക്കുകൾ എന്തിന്‌ ഐഫോണിനും മറ്റ് വസ്തുവകകൾക്കും വരെ കേടുപാടുകൾ വരുത്താം.

അടക്കടി ഫോൺ പൊട്ടിതെറിക്കുന്ന സംഭവം ആവർത്തിക്കുന്ന പശ്ചാതലത്തിൽ ആപ്പിളിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം പാലിച്ചാൽ ജീവനും ഉപകരണങ്ങളും സുരക്ഷിതമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page