പശു കടത്താരോപിച്ച്  കാസർകോട്  സ്വദേശികൾക്ക് നേരെ മംഗളൂരു വിട്ളയിൽ ആക്രമണം; 4 പേർക്ക് പരിക്ക്; 5 പേർക്കെതിരെ   കേസ്സെടുത്തു

കാസർകോട്: പിക്കപ്പ് ലോറിയിൽ കേരളത്തിലേയ്‌ക്ക്‌ കന്നുകാലികളെ കടത്തുകയായിരുന്ന മഞ്ചേശ്വരം സ്വദേശികളടക്കമുള്ള 4 പേരെ  വാഹനങ്ങളിലെത്തിയ  സംഘം വഴിയിൽ തട‌ഞ്ഞ്  നിര്‍ത്തി മര്‍ദ്ദിച്ചു. ക‍ർണാടകയിലെ വിട്ലയിലാണ് സംഭവം. കേരളത്തിലേയ്‌ക്ക്‌ കന്നുകാലികളെ കൊണ്ടുവരികയായിരുന്നു. മഞ്ചേശ്വരം ബാക്രവയലിലെ ഇബ്രാഹിം എന്ന മോനു, മൂസ, കന്യാനയിലെ ഹമീദ്‌ എന്ന ജലീല്‍, സാലത്തൂരിലെ ഹമീദ്‌ എന്നിവർക്കാണ്  വിട്ള അള്ക്കയിൽ വച്ച് മർദ്ദനമേറ്റത്. കന്നുകാലികളെ കൊണ്ട് വരുന്ന വിവരമറിഞ്ഞ് പിൻതുടർന്ന് കാറിലും ബൈക്കിലുമെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. കാലികളെ കൊണ്ട് വന്ന വാഹനവും അക്രമികൾ നശിപ്പിച്ചു. പശുകടത്ത് ആരോപിച്ചായിരുന്നു മ‍ർദ്ദനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിട്ള പൊലീസ് ആക്രമിച്ചവ‍ർക്കെതിരെയും കന്നുകാലികളെ കൊണ്ട് വന്നവർക്ക് എതിരെയും രണ്ട് കേസുകൾ രജിസ്ട്രർ ചെയ്തു. ആക്രമിച്ചവർക്കെതിരെ കൊലപാതക ശ്രമം, കലാപശ്രമം, മർദ്ദനം തുടങ്ങി നിരവധി വകുപ്പ് പ്രകാരം കേസ്സെടുത്തിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം നൽകിയ ജയപ്രശാന്ത്‌, ലക്ഷ്‌മീശ എന്നിവരടക്കം 5 പേർക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി പശുക്കടത്തു നടത്തിയതിന് ഇബ്രാഹം അടക്കം മഞ്ചേശ്വരം സ്വദേശികളായ നാല് പേർക്കെതിരെയും കേസ്സെടുത്തതായി പൊലീസ് അറിയിച്ചു.

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page