ബഹ്‌റൈന്‍: മലയാളി വിദ്യാര്‍ഥിയെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14)ആണ് മരിച്ചത്. ബഹ്‌റൈന്‍ ജുഫൈറിലെ താമസിക്കുന്ന കെട്ടിടത്തിലെ 11-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. അടുത്തിടെയാണ് ഈ കുടുംബം ഒമാനില്‍നിന്നും ബഹ്‌റൈനില്‍ താമസം തുടങ്ങിയത്.
