തൃശ്ശൂർ: ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ് പൊലീസിൽ കീഴടങ്ങി. തൃശ്ശൂർ കല്ലടിമൂല സ്വദേശി സുലി(46)യെ ആണ് ഭത്താവ് ഉണ്ണികൃഷ്ണൻ കൊലപ്പെടുത്തിയത്.സംശയരോഗത്തെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം ഉണ്ണികൃഷ്ണൻ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. വിദേശത്ത് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് ഉണ്ണികൃഷ്ണൻ ഭാര്യയുമായി കലഹിച്ചിരുന്നു. കലഹത്തിനൊടുവിലാണ് കമ്പിപ്പാര എടുത്ത് മർദ്ദിച്ചത്. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും. മരണം സ്ഥിരീകരിക്കുകയായിരുന്നു. സുലി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണനെ കോടതിയിൽ ഹാജരാക്കും.
