തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടിയായി 1.72 കോടി കൈപ്പറ്റിയെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഇതര രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയെന്ന് ആരോപണം ശക്തമാകുന്നു.ആദായ നികുതി വകുപ്പ് കണ്ടെടുത്ത രേഖകളിൽ ഒട്ടേറെ നേതാക്കളുടെ ചുരുക്കപേരുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യം ചൂണ്ടികാട്ടി ബിജെപി നേതാക്കളായ സന്ദീപ് വചസ്പതിയും , സന്ദീപ് വാര്യരും ഫേസ് ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.കമ്പനിയുടെ പണം വാങ്ങിയ കൂട്ടത്തിൽ മുൻനിര സിപിഎം, കോൺഗ്രസ്സ്,ലീഗ് നേതാക്കളുണ്ടെന്നും അവർക്കെല്ലാം തെരഞ്ഞടുപ്പ് ഫണ്ടെന്ന് പറഞ്ഞ് കൈകഴുകാമെങ്കിലും വീണ എന്ത് പറയുമെന്നായിരുന്നു സന്ദീപ് വചസ്പതിയുടെ ചോദ്യം.സിഎംആർഎൽ കമ്പനിയുടെ സിഎഫ്.ഒ ആയ സുരേഷ് കുമാറിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകളിൽ പണം കൊടുത്തവരുടെ ചുരുക്കപ്പേരുകളുണ്ടെന്നും ആ പേരുകൾ ഏതൊക്കെ നേതാക്കളുടേത് ആണെന്ന് സുരേഷ് കുമാർ തന്നെ ആദായ നികുതി വകുപ്പിന് മൊഴി നൽകിയിട്ടുണ്ടെന്നുമാണ് സന്ദീപ് വാര്യർ കുറിച്ചിരിക്കുന്നത്. ഇത് സാധൂകരിക്കുന്നതിന് പേരു വിവരങ്ങളുടെ വിശദാംശങ്ങളും പോസ്റ്റിലുണ്ട്. 2019 ജനുവരി 25 നായിരുന്നു സിഎംആർഎല്ലിന്‍റെ ഓഫീസിലും എംഡി അടക്കമുള്ള ഉദ്യോഗസ്ഥരുടെ വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.നികുതി അടച്ചതിലുള്ള ക്രമക്കേടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആ പരിശോധനയുടെ വിശദാംശങ്ങളാണ് ആദായ നികുതി തർക്ക