സ്‌പെയിന്‍: ട്രിമ്പാഗോയില്‍ നടന്ന ജൂനിയര്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വെങ്കലം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി വി.എസ് അനുപ്രിയയാണ് ഇന്ത്യക്ക് വേണ്ടി മല്‍സരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഹസെലി ക്രോഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 18 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 15.62 മീറ്റര്‍ എറിഞ്ഞാണ് അനുപ്രിയ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. ദക്ഷിണാഫ്രിക്കയുടെ അലിസിയ എലി ഖുനൂ 17.97 മീറ്റര്‍ ചാമ്പ്യന്‍ഷിപ്പോടെ സ്വര്‍ണവും ഓസ്ട്രേലിയയുടെ സൈലവന്‍ ബീലെ വെള്ളിയും (16.1 മീറ്റര്‍) നേടി. ആദ്യമായാണ് ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ നേടുന്നത്. ഏഷ്യന്‍ ഗെയിംസിലായിരുന്നു അനുപ്രിയയുടെ ആദ്യ മെഡല്‍. പലതവണ റെക്കോര്‍ഡുകള്‍ മാറ്റിയെഴുതിയ ചരിത്രമാണ് അനുപ്രിയക്കുള്ളത്. ദേശീയ യൂത്ത് അത്ലറ്റിക് മീറ്റില്‍ 15.59 മീറ്റര്‍ ദൂരം എന്ന റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞാണ് ഉസ്ബാസ്‌ക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക് മീറ്റില്‍ ഇടം നേടിയത്. ഇവിടെ നിന്ന് 16.37 മീറ്റര്‍ എറിഞ്ഞു വെങ്കലമെഡല്‍ നേടിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചെറുവത്തൂര്‍ മയ്യിച്ചയിലെ കെ.സി ഗിരീഷ് കുമാറിന്റെ കെ സി ത്രോ അക്കാദമിയിലെ പരിശീലനമാണ് അനുപ്രിയയുടെ കരിയറില്‍ നിര്‍ണായകമായത്. തൃക്കരിപ്പൂരിലെ ശശിയുടെയും വി രജനിയുടെയും മകളാണ്. ഉദിനൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.